ഡൽഹി : ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ന് അനുമതി നൽകാൻ സാധ്യത. കൊവിഷീൽഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാർശ ചെയ്തതായാണ് സൂചന.
വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ഉടൻ ലഭ്യമായേക്കും.
ഇന്ന് ചേർന്ന നിർണായക യോഗത്തിന് പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്. നാളത്തെെ ഡ്രൈ റണ്ണിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.