ദില്ലി: സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതല്‍ 16 ആഴ്ച്ചയ്ക്കുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കാം.
നേരത്തെ ഇത് 12 മുതല്‍ 16 വരെയായിരുന്നു. വാക്‌സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സീന്റെ ഡോസുകള്‍ തമ്മിലെ ഇടവേളയില്‍ മാറ്റമില്ല.
കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 73 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 5812 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,339 ആയി.