കോവീഷീല്‍ഡ് എന്നറിയപ്പെടുന്ന ഫൈസര്‍, അസ്ട്രാസെനക്ക വാക്സിന്‍ സ്വീകരിക്കുന്ന നാലില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനം. ക്ഷീണം, തലവേദന എന്നീ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ലാന്‍സെറ്റ് ജേണലിന്‍റേതാണ് പഠനം. ബ്രിട്ടണിലെ കിംഗ്സ് കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
രണ്ടു ദിവസമെങ്കിലും കുത്തിവെപ്പുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. പ്രധാനമായും പനി, തലവേദന, ശരീരത്തിന് തണുപ്പും വിറയലും അനുഭവപ്പെടുക, മനംപിരട്ടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് കാണുന്നത്. കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, ചൊറിച്ചില്‍, തടിപ്പ് എന്നിവയും പാര്‍ശ്വഫലങ്ങളായി കണ്ടുവരുന്നുണ്ടെന്നും പഠനം പറയുന്നു. 627383 പേരിലാണ് പഠനം നടത്തിയത്. 55 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. ഇതില്‍ കൂടുതലും സ്ത്രീകളാണ്.