കോവിഷീൽഡ് ഉൽപാദനം നിർത്തിവച്ചു

 

ന്യൂഡൽഹി: സർക്കാരിൽ നിന്ന് പുതിയ ഓർഡർ കിട്ടാത്തതിനാൽ കോവിഷീൽഡ് ഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി നിർത്തിവച്ചു.സീറവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 20 ലക്ഷം ഡോസുകൾ കഴിഞ്ഞ ആഴ്ച ബ്രസീലിലേക്കു കയറ്റി അയച്ചിരുന്നു.

വിദേശകയറ്റുമതിക്ക് തട‌സ്സമില്ലെങ്കിലും അതിനും വിചാരിച്ച വേഗമില്ലെന്നാണ് സൂചന. ഓക്സ്ഫഡ് വികസിപ്പിച്ച് സീറം ഉൽപാദിപ്പിക്കുന്ന കോവിഡ് വാക്സീൻ ആദ്യ ഡോസിൽ തന്നെ 67% വരെ കോവിഡ് വ്യാപനം തടയുമെന്നാണ് പഠനം തെളിയിച്ചത്.

അതേസമയം  പിന്നാക്ക രാജ്യങ്ങൾക്കുള്ള കോവാക്സ് പദ്ധതിയിലേക്കു 110 കോടി ഡോസ് കൂടി നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കരാറൊപ്പിട്ടു.

Top