കോവിഷീൽഡ് വാക്സിൻ ജനങ്ങൾക്ക് 1000 രൂപക്ക്, സർക്കാരിന് 200 രൂപയ്ക്കും

ൽഹി : കോവിഷീൽഡ് വാക്‌സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാർ പൂനവാല. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മേൽനോട്ടത്തിൽ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കോവിഡിനെതിരെ 100 ശതമാനം ഫലപ്രദമാനെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കോടി ഡോസ് വാക്‌സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചിട്ടുണ്ട്. കയറ്റുമതി സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, നിലവിൽ വാക്സിൻ കയറ്റുമതിക്ക് സർക്കാർ അനുമതിയില്ല. കയറ്റുമതിക്കുള്ള അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

Top