ഗുജറാത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുവിനെ

വഡോദര: റാബ്‌റി സമുദായം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുവിനെ.

കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമ്മാനമായി ലഭിച്ച പശുക്കളുമായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

മാന്‍ ഓഫ് ദ് മാച്ച് പുരസ്‌ക്കാരമായി കഴിഞ്ഞ തവണ ടൂര്‍ണമെന്റില്‍ പശുക്കളെ സമ്മാനിച്ചിരിന്നു.നമ്മുടെ സമൂഹത്തില്‍ പശുവിനു നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ടൂര്‍ണമെന്റ് സംഘാടകന്‍ പ്രകാശ് റാബ്‌റി പറഞ്ഞു.

Top