ലക്നൗ: വിചിത്ര പ്രസ്താവനയുമായി ഉത്തർപ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും മന്ത്രി പറഞ്ഞു. വലൻറൈൻസ് ഡേയിൽ, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണം എന്നും മന്ത്രി പറഞ്ഞു.