cow – kollam

കൊല്ലം: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ സംസ്ഥാനത്ത് എത്തിച്ച് വില്‍പ്പന നടത്തുന്ന കച്ചവടക്കാരും ഇടനിലക്കാരും കാലികളെ ദ്രോഹിക്കുന്നത് പതിവാകുന്നു. അഞ്ചല്‍ കാലിച്ചന്തയില്‍ മുറിവേറ്റ കാലികളെ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി ഉയര്‍ന്നു.

കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാലികള്‍ വിറ്റഴിക്കപ്പെടുന്ന ചന്തയാണ് അഞ്ചല്‍ കാലിച്ചന്ത. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലോറികളില്‍ കുത്തിനിറച്ചാണ് ഇവിടെ കാലികളെ എത്തിക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലിയുടെ ബലം കൊണ്ട് മാത്രമാണ് ഇവ ചന്തകളിലെത്തുന്നത്.

മുറിവേറ്റതും രോഗം ബാധിച്ചതുമായ കാലികളെ യഥേഷ്ടം വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ആരോഗ്യ വകുപ്പോ മൃഗ സംരക്ഷണ വകുപ്പോ ഒരു ചെറുവിരലുപോലും അനക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കാലികളെ വാഹനത്തില്‍ കൊണ്ടു വരുന്നതിനും വിറ്റഴിക്കുന്നതിനും നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയാണ് നാല്‍ക്കാലികളെ ദ്രോഹിക്കുന്നതെന്നും പരാതിയുണ്ട്.

Top