‘കേന്ദ്ര പശു മന്ത്രാലയം’ പദ്ധതി പരിഗണനയിലെന്ന് അമിത് ഷാ

Amit-Shah

ലഖ്‌നൗ: പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

ഉത്തര്‍പ്രദേശില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത് ഷായുടെ പശു മന്ത്രാലയത്തെ കുറിച്ചുള്ള പ്രഖ്യാപനം.

പശുക്കളുടെ ക്ഷേമത്തിനായി മന്ത്രാലയം തുടങ്ങുന്നത് സംബന്ധിച്ച് നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്നത്. കേന്ദ്ര പശുമന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്തമാക്കിയിട്ടില്ല.

2014ല്‍ യോഗി ആദിത്യനാഥ് ഈ ആശയം മുന്നോട്ട് വയ്ക്കുകയും അക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നതായും അമിത് ഷാ വ്യക്തമാക്കി.

‘സേവ് കൗ’ ക്യാമ്പയിന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദിവസം ആരംഭിക്കുന്നത് തന്നെ പശുക്കളെ പരിപാലിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Top