പനാജി: ഗോവയില്‍ സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി.
നിലവില്‍ നൂറുകണക്കിന് പശുക്കളെ കൊല്ലുന്ന ഗോവ മീറ്റ് കോംപ്ലക്‌സ് ലിമിറ്റഡ് കമ്പനി അടച്ചുപൂട്ടണമെന്നും പാര്‍ട്ടി നേതാവും മന്ത്രിയുമായ സുദിന്‍ ധവലികര്‍ ആവശ്യപ്പട്ടു.
ഗോവധ നിരോധനം ദേശവ്യാപകമായി നടപ്പാക്കണമെന്ന് നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ധവലികളുടെ ഈ ആവശ്യം. ബിജെപി സര്‍ക്കാറിലെ ഘടകകക്ഷിയാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി.