കാസര്‍ഗോഡ്: കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് പുറപ്പെട്ട മലയാളി യുവാവിന് വെടിയേറ്റു.
കാസര്‍ഗോഡ് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ വെടിവച്ചത്. നിശാന്തിനെ വെടിവെച്ചശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരാണ് നിശാന്തിനെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹരിയാന ബെഹ്‌റോളയില്‍ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നിരുന്നു. പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയും ക്രൂരതയും രാജ്യത്ത് വര്‍ധിക്കുകയാണ്.