കോവിഡ് പ്രതിരോധത്തിന് ഗോമൂത്രം; പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് മേഘാലയ ഗവര്‍ണര്‍

കൊല്‍ക്കത്ത: കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്ന രീതിയിലുള്ള പ്രചാരണം ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒരു വിഭാഗം സജീവമായി നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് മേഘാലയ ഗവര്‍ണര്‍ തദാഗത റോയി.

കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗമായി ഗോ മൂത്രവും ചാണകവും കുടിക്കാന്‍ ഞങ്ങളുടെ ചില നേതാക്കള്‍ പ്രചാരണം നടത്തുന്നത് കണ്ട് ഞാന്‍ വേദനിച്ചു പോയി. പശുവിന്‍ പാലില്‍ സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്നുള്ള പരാമര്‍ശം പോലുള്ള ഈ പ്രസ്താവനകളെല്ലാം പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസില്‍ നിന്നും ഗോമൂത്രം സംരക്ഷണം നല്‍കുമെന്ന് പരസ്യമായി പറഞ്ഞ നേതാവായിരുന്നു ബംഗാള്‍ ബിജെപി അധ്യക്ഷനായ ദീലീപ് ഘോഷ്. എന്നാല്‍ ഏതെങ്കിലും വ്യക്തികളെ കുറിച്ചല്ല. ആശയങ്ങളെ കുറിച്ചാണ് താന്‍ അഭിപ്രായം പറയുന്നതെന്നും പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Top