മണ്‍സൂണിന് തുടക്കം;കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യകളെ മാറ്റണമെന്ന്

ബംഗ്ലാദേശ്: ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യകളെ ഉടന്‍ മാറ്റണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. മഴക്കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എച്ച്.ആര്‍.ഡബ്‌ള്യൂ ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

മ്യാന്‍മറിലെ രാഖൈനില്‍ ഉണ്ടായ സൈനിക നടപടിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവര്‍ക്കായി കോക്‌സ് ബസാറിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ ഒരുക്കിയത്. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളാണ് ഈ ക്യാമ്പില്‍ കഴിയുന്നത്. ഇവരെ കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

11

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 68 പേജുള്ള റിപ്പോര്‍ട്ടില്‍ കോക്‌സ് ബസാറിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അഭയകേന്ദ്രങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കണമെന്നും എച്ച്.ആര്‍.ഡബ്‌ള്യൂ ആവശ്യപ്പെടുന്നു.

വലിയ ക്യാമ്പുകള്‍ക്ക് പകരം ചെറിയ ചെറിയ ക്യാമ്പുകളിലേക്ക് റോഹിങ്ക്യകളെ മാറ്റണം. മഴശക്തമായാലുണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളെയാണ് ബാധിക്കുന്നത്. കോക്‌സ് ബസാറില്‍ ഞെങ്ങിഞെരുങ്ങിയാണ് ആളുകള്‍ താമസിക്കുന്നതെന്ന് ബംഗ്ലാദേശ് ദുരന്ത നിവാരണ ചുമതലയുള്ള മന്ത്രി മുഹ്മദ് അബ്ദുല്‍ കലാം സമ്മതിക്കുന്നു. എന്നാല്‍ രാജ്യത്ത് ഭൂമി വളരെ കുറവാണെന്നും ഭൂമി ക്ഷാമം നേരിടുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാലും ഒരു ലക്ഷം റോഹിങ്ക്യകളെ ബാസന്‍ ചാറിലേക്ക് മാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.

e046ddc5235f4e2880dfbb6d7aad1df0_18

ബംഗ്ലാദേശില്‍ മണ്‍സൂണ്‍ ശക്തമായാല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കടുത്ത ദുരിതത്തിലാകും. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയിലാകും. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2 ലക്ഷം അഭയാര്‍ഥികളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്.

താല്‍ക്കാലികമായി കെട്ടിയ ചെറിയ കൂരകളിലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. മുളകള്‍കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മേഞ്ഞ ചെറിയ കൂരകള്‍. കാറ്റോ, കനത്ത മഴയോ വന്നാല്‍ എല്ലാം തകരാന്‍ ഒരു നിമിഷം മാത്രം മതി. ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ഒരു മലയോര പ്രദേശത്താണ്.

7e5299d1b4554e20b1c7bdbcb79c333e_18

ഏഴ് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മ്യാന്മറില്‍ നടന്ന വംശീയ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയത്. ആയിരക്കണക്കിന് പേര്‍ ഇതിനകം മരിച്ചു.

Top