പട്ടാമ്പി : വോട്ടര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദിനെതിരെ പട്ടാമ്പി പൊലീസ് കേസടുത്തു.
തെരഞ്ഞെടുപ്പില്‍ പണംകൊടുത്ത് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിപ്രകാരമാണ് കേസ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹസിന്റെ ചീഫ് ഏജന്റ് പി എം വാസുദേവന്‍ നല്‍കിയ പരാതി പ്രകാരമാണിത്.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മെയ് നാലിന് സി പി മുഹമ്മദ് പണം നല്‍കുന്ന ദൃശ്യം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫേ്‌സ്ബുക്കിലൂടെയാണ് പുറത്തായത്. വോട്ട് ചോദിച്ച് എടപ്പലത്തെ ഒരു വീട്ടിലെത്തിയ സി പി മുഹമ്മദ് വീട്ടമ്മയുടെ കൈയില്‍ പണംവച്ചുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.