കോടിയേരിയെ തള്ളി സിപിഐ ; ചാണ്ടി രാജി വെച്ചതിന്റെ ക്രഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന്

cpi

തിരുവനന്തപുരം: തോമസ് ചാണ്ടി രാജി വെച്ചതിന്റെ ക്രഡിറ്റ് സിപിഐയ്ക്ക് വേണ്ടെന്ന് പാര്‍ട്ട് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു.

ചാണ്ടിയുടെ രാജി സംബന്ധിച്ച് ഒരുറപ്പും കിട്ടിയിരുന്നില്ല, രാവിലെവരെ രാജിയെക്കുറിച്ച് ആരും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാണ്ടിയെ തുടരാന്‍ അനുവദിച്ചതാണ് യുഡിഎഫിന് പിടിവള്ളിയായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐയ്‌ക്കെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.

സിപിഐയുടേത് ശത്രുക്കളെ സഹായിക്കുന്ന നടപടിയാണ്, സിപിഐ ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ അവസരമൊരുക്കിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

മുന്നണിക്കുള്ളില്‍ ഇങ്ങനെയാണോ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് സിപിഐ ആലോചിക്കണം.

മന്ത്രിസഭായോഗത്തില്‍ നിന്ന് മാറിനിന്നത് അപക്വമായ നടപടിയാണ്. തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും കോടിയേരി തുറന്നടിച്ചു.

സിപിഐ നടപടി മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല. കയ്യടികള്‍ സ്വന്തമാക്കുകയും വിമര്‍ശനങ്ങള്‍ മറ്റുള്ളരുടെ തലയില്‍ വയ്ക്കുന്നതും ശരിയല്ലന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top