ഇടുക്കി: സിപിഎമ്മിന്റെ വാടകക്കാരല്ല സിപിഐയെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റെ വിമര്‍ശനം. മാണിയെ എടുക്കണമെന്നാണ് സിപിഎമ്മിന്റെ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം.
മുന്നണിയോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നത് സിപിഐ അല്ലെന്നും ശിവരാമന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ് രൂക്ഷ വിമര്‍ശനം.