‘രാജ്യത്തിന്റെ അക്കാദമിക് രംഗം വിദേശ സർവകലാശാലകൾക്ക് കീഴിലാകും’: വിമര്‍ശനവുമായി സിപിഐ

ദില്ലി: വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകുന്നതിന് എതിരെ സിപിഐ. രാജ്യത്തിന്റെ അക്കാദമിക് രംഗത്തെ വിദേശ സർവകലാശാലകൾക്കും വിദേശ മൂലധനത്തിനും കീഴിലാക്കാനേ നടപടി ഉപകരിക്കു എന്ന് ബിനോയ് വിശ്വം എംപി പാർട്ടി മുഖപത്രത്തിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് അനുകൂലമായ എൽഡിഎഫ് നിലപാട് തള്ളിക്കൊണ്ടാണ് സിപിഐ മുഖപ്രസംഗം. ലോകത്തെ മികച്ച 150 സർവകലാശാലകളുടെ പട്ടികയിൽ നിലവില്‍ ഇന്ത്യയിലെ ഒരു സർവകലാശാലയുമില്ല. അക്കാദമിക് രംഗത്തെ ഈ പിന്നോക്കാവസ്ഥ പരിഹരിക്കണം. സർവകലാശാലകൾ രാജ്യത്തിന്റെ ഭാവിയെ നയിക്കുന്ന ഉറവിടങ്ങളാണ്, അത് വിദേശ മൂലധന ശക്തികളാൽ നിയന്ത്രിക്കപ്പെടരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Top