ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ സിപിഐ രംഗത്ത്

cpi

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ സിപിഐ രംഗത്ത്.

കെ.കെ ശൈലജ തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ ആരോപിച്ചു.

സിപിഐ നിര്‍ദ്ദേശിച്ചിരുന്ന രണ്ട് പാര്‍ട്ടി പ്രതിനിധികളെ അഭിമുഖത്തിന് ക്ഷണിച്ചില്ലന്നും സിപിഐ അറിയിച്ചു. ബാലാവകാശ കമ്മിഷനിലേക്ക് രണ്ടു പേരെയാണ്സിപിഐ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെയുള്ള പ്രതിഷേധം സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

പുതിയ ഒഴിവിലേക്ക് സിപിഐ അംഗത്തെ നിയമിക്കണമെന്നും കാനം കോടിയേരിയോട് ആവശ്യപ്പെട്ടു.

Top