പാര്‍ട്ടി അറിയാതെ പിരിവ് നടത്തി കെ.ഇ.ഇസ്മയിലിനെയും വിടാതെ സിപിഐ റിപ്പോര്‍ട്ട്

മലപ്പുറം : സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കെ.ഇ.ഇസ്മയിലിനെതിരെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തിയെന്ന ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. നേതാക്കള്‍ക്ക് നിരക്കാത്തവിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും ഇസ്മയില്‍ തയ്യാറായില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

സിപിഎമ്മിനെതിരേയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. ഏകപക്ഷീയമായ തീരുമാനം മുന്നണിയെ ദുര്‍ബലപ്പെടുത്തും. ആരും ആരുടെയും മുകളിലല്ല. മുന്നണിയുടെ കെട്ടുറപ്പ് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top