നെടുങ്കണ്ടം: മന്ത്രി എം.എം.മണിയ്ക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം. സി.പി.ഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാല്‍ പേടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തണമെന്നും ജില്ലാ സെക്രട്ടറി കെ.ശിവരാമന്‍ പരിഹസിച്ചു.
കക്കൂസ് ടാങ്കിന് മുഖം കൊടുക്കുന്നതിന് തുല്യമാണ് എം.എം മണിക്ക് മുഖം നല്‍കുന്നതെന്ന് പറയുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു. എം.എം. മണിയുടെ അതേ നിലപാട് സി.പി.എം ഇടുക്കി നേതൃത്വത്തിനുണ്ടോ എന്ന് വ്യക്തമാക്കണം. 1964ല്‍ സി.പി.എമ്മിന്റെ ഊരിപ്പിടിച്ച വടിവാളുകള്‍ക്കും കത്തികള്‍ക്കും ഇടയിലൂടെ നടന്ന പ്രസ്ഥാനമാണ് സി.പി.ഐ. മന്ത്രി മണി തുടര്‍ച്ചയായി മുന്നണി മര്യാദകള്‍ ലംഘിക്കുകയാണ്. പരസ്യമായി മന്ത്രി പുലയാട്ട് പറയുന്നു. പുറകേ നടന്ന് പുലയാട്ട് പറഞ്ഞാല്‍ തിരിഞ്ഞുനിന്നു തിരിച്ചുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.