മുഖ്യമന്ത്രി സ്വേച്ഛാധിപതി, എല്ലാ വകുപ്പുകളിലും കൈകടത്തുന്നു ; തുറന്നടിച്ച് സിപിഐ

Pinaray vijayan

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. സ്വേച്ഛാധിപതിയെ പോലെയാണ് മുഖ്യമന്ത്രിപെരുമാറുന്നത്. ഇതിന്റെ തെളിവാണ് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാല്‍ സംഭവം. റവന്യൂ മന്ത്രിയോട് പോലും ആലോചിക്കാതെയാണ് കളക്ടറെ മാറ്റിയതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കൈകടത്തുന്നു, കേരളം കണ്ടിട്ടില്ലാത്ത അധികാര പ്രമത്തതയാണ് മുഖ്യമന്ത്രിക്കെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്നും കാനം പറഞ്ഞു.

കൊല്ലത്ത് സി.പി.ഐയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം.

ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നു. അവിടത്തെ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം കൊല്ലത്ത് പറഞ്ഞു.

Top