മുഖ്യമന്ത്രിയുടെ നിലപാടുകൾ മോദിക്കു തുല്യമാണെന്ന് സി.പി.ഐ മുഖപത്രം എഡിറ്റര്‍

Pinaray Vijayan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തുല്യമാണെന്നും ജനയുഗം എഡിറ്ററും മുതിര്‍ന്ന സിപിഐ നേതാവുമായ രാജാജി മാത്യു തോമസാണ് കുറ്റപ്പെടുത്തിയത്.

എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള മാധ്യമസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനം അത്യന്തം അപകടമാണ്. കടക്ക് പുറത്ത് എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ആശയ വിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്നും രാജാജി മാത്യു പറഞ്ഞു.

സിപിഎം-സിപിഐ ഭിന്നത നിലനില്‍ക്കെ ജനയുഗം എഡിറ്ററുടെ പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കുകയാണിപ്പോള്‍.

കേരള കോണ്‍ഗ്രസ്സിനെ ഇടത് മുന്നണിയിലെടുക്കാന്‍ സിപിഎം മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് സിപിഐ നേതൃത്വം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണിപ്പോള്‍ കൂടുതല്‍ പ്രകോപനവുമായി സിപിഐ മുഖപത്രത്തിന്റെ എഡിറ്റര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.

Top