കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തിയ ജനങ്ങളെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.
പുതുവൈപ്പില്‍ നടന്നത് നരനായാട്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. പാവപ്പെട്ടവരെ തീവ്രവാദികളാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാനം വ്യക്തമാക്കി.