ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പരാജയപ്പെട്ടു ; റവന്യൂമന്ത്രിക്കെതിരെ സി.പി.ഐ

chandrasekharan

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റവന്യൂമന്ത്രിക്കെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം പരാജയപ്പെട്ടെന്ന് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആരോപിച്ചു.

റവന്യൂവകുപ്പിന്റെ പങ്കുനെക്കുറിച്ച് പരിശോധിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റി ശരിയായ ഇടപെടല്‍ നടത്തിയില്ലന്നും അംഗങ്ങള്‍ ആരോപിച്ചു.

റവന്യൂവകുപ്പ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു.

കെ.ഇ.ഇസ്മയിലിനെതിരായ നടപടി കൗണ്‍സിലില്‍ റിപ്പോര്‍ട്ടുചെയ്‌തെങ്കിലും, ബുധനാഴ്ചയായിരിക്കും നടക്കുക.

Top