‘പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും’: ആനി രാജ

ഡല്‍ഹി: വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വയനാട് തനിക്ക് സുപരിചിതമായ സ്ഥലമാണ്. താന്‍ രാഷ്ട്രീയം പഠിച്ചത് വയനാട്ടില്‍ നിന്നാണ്. മല്‍സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു.

ഒന്നാം തീയതി വയനാട്ടില്‍ എത്തും. ജനപ്രതിനിധി എന്ന നിലയില്‍ എപ്പോഴും വയനാട്ടില്‍ ഉണ്ടാകും എന്നതാണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്‍കുന്ന ഉറപ്പെന്നും ആനി രാജ പറഞ്ഞു. അതേസമയം, ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്. പുറത്തുവന്ന വാര്‍ത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്.

Top