മലപ്പുറം: സിപിഐ കണ്‍ട്രോള്‍ കമ്മീഷനിലും സംസ്ഥാന കൗണ്‍സിലിലും വന്‍ അഴിച്ചുപണി. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തന്‍ വാഴൂര്‍ സോമന്‍ പുറത്തായി. ഇടുക്കി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് വാഴൂര്‍ സോമന്‍.
ഇസ്മായില്‍ പക്ഷക്കാരനായ എംപി അച്യുതനെയും മാറ്റി. പാലക്കാട് നിന്നുള്ള ആദിവാസി നേതാവ് ഈശ്വരി രേശനും പുറത്തായി. വോട്ടെടുപ്പിലൂടെയാണ് ഈശ്വരി രേശന്‍ പുറത്തായത്. സിപിഐ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനും പുറത്തായി. വെളിയം രാജനെയും എ.കെ ചന്ദ്രനെയും മാറ്റി.
അതേസമയം ഗോഡ്ഫാദര്‍ പരാമർശത്തെ തുടർന്ന് സംസ്ഥാന കൗൺസിലിൽ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ട ഇ.എസ്.ബിജിമോൾ എംഎൽഎ തിരിച്ചെത്തി.
പാലക്കാട്, എറണാകുളം ജില്ലാ ഘടകങ്ങളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടന്നുവെന്നാണ് വിവരം.