തിരുവനന്തപുരം: സി.പി.ഐ. നേതാക്കളെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെ സംഭവത്തില്‍ തണുപ്പന്‍ പ്രതികരണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജില്ലാ നേതൃത്വത്തിന് അതൃപ്തി. കാനത്തിന്റെ പ്രസ്താവനയോടുള്ള നീരസം മറച്ചുവയ്ക്കാതെയാണ് എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചത്. മാര്‍ച്ച് കാനം അറിഞ്ഞു തന്നെയാണ് നടന്നതെന്നും, എന്താണിപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നുമാണ് പി രാജുവിന്റെ മറുപടി.
കാനത്തെ എല്ലാ കാര്യങ്ങളും നേരിട്ട് അറിയിക്കുമെന്ന് പി രാജു പറയുന്നു. നാളെ രാവിലെ പത്തു മണിക്ക് ആലുവയില്‍ മൂന്നു ജില്ലകളിലെ മേഖല റിപ്പോര്‍ട്ടിംഗില്‍ കാനം പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും കാനം പങ്കെടുക്കുന്നുണ്ട്. ഈ വേദിയില്‍ വച്ച് വിശദാംശങ്ങള്‍ കാനത്തെ അറിയിക്കുമെന്നാണ് പി രാജു വ്യക്തമാക്കുന്നത്. ഇക്കാര്യത്തിലുള്ള അമര്‍ഷം യോഗത്തില്‍ കാനത്തിനെ നേരിട്ട് അറിയിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ നേതാക്കളെ കാനം സന്ദര്‍ശിക്കാനെത്താത്തതും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്.
”അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ”. എന്നുമാണ് എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് കാനം പറഞ്ഞത്. കാനത്തിന്റെ മൃദുസമീപനത്തില്‍ സിപിഐയില്‍ അസ്വസ്ഥത ശക്തമാണ്.
എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കാനത്തിന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്നിഹിതനായിരുന്നു. സിപിഐ നേതാക്കള്‍ക്കെതിരെ നടന്ന പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
വൈപ്പിന്‍ ഗവ.കോളജിലെ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചായിരുന്നു ചൊവ്വാഴ്ച ഡിഐജി ഓഫിസിനു നേരേ സിപിഐ മാര്‍ച്ച് നടത്തിയത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന്റെ ഇടതുെകൈയ്ക്കും മുതുകിലും പരുക്കേറ്റു. സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ തല പൊട്ടുകയും ചെയ്തു.