ഇടയ്ക്കിടയ്ക്ക് പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രി ; വിമര്‍ശനവുമായി സിപിഐ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ എര്‍ണാകുളം ജില്ലാ സെക്രട്ടറി പി രാജു രംഗത്ത്.

ഇടയ്ക്കിടയ്ക്ക് പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് രാജു തുറന്നടിച്ചു.

മന്ദബുദ്ധികള്‍ ചിലരും ഉപദേശകരായി കൂടിയിട്ടുണ്ട്, അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി രാജു പരിഹസിച്ചു.

പല വിഷയങ്ങളിലും സി പി എമ്മുമായും മുഖ്യമന്ത്രിയുമായും കടുത്ത ഭിന്നതയിലുള്ള ഘടകകക്ഷിയുടെ പ്രധാന നേതാവ് തന്നെ പരസ്യമായി ഇത്തരത്തില്‍ പ്രതികരിച്ചത് ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യത.

Top