സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രാജിവെയ്ക്കുന്നു

ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി രാജിവെയ്ക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ അദ്ദേഹം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്സിക്യൂട്ടിവിനും നല്‍കിയതായാണ് റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം ബാക്കിനില്‍ക്കെയാണ് റെഡ്ഡി സ്ഥാനമൊഴിയാനൊരുങ്ങുന്നത്.

2021 ഏപ്രില്‍ വരെയാണ് കാലാവധി. കേന്ദ്രസെക്രട്ടറിയേറ്റും ദേശീയ എക്‌സിക്യൂട്ടീവും സ്ഥാനമൊഴിയരുതെന്നാണ് റെഡ്ഡിയോട് ആവശ്യപ്പെട്ടതെങ്കിലും റെഡ്ഡി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ അടുത്തമാസം സിപിഐ നാഷണല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് റെഡ്ഡിയുടെ പിന്‍ഗാമിയെ തീരുമാനിക്കും.

Top