കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനമായി. സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചാം ഡിവിഷനില്‍ നിന്ന് വിജയിച്ച കെ.എ. അന്‍സിയയാണ് കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാവുക.
എല്‍ഡിഎഫിന് 34 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നേടാനാകും.