സ്വാതന്ത്യദിനം ; പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാറെടുത്ത് സിപിഐ

cpm

തിരുവനന്തപുരം: സ്വാതന്ത്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുവാനൊരുങ്ങി സിപിഐ.

പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിപിഐ ദേശീയ കൗണ്‍സിലാണ് തീരുമാനിച്ചത്. ദേശീയതയും ദേശീയചിഹ്നങ്ങളും ചിലരുടെ മാത്രം കുത്തകയാക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഐ.

ഇതേത്തുടര്‍ന്നാണ് റിപ്പബ്ലിക് ഡേയ്ക്ക് പിന്നാലെ സ്വാതന്ത്യദിനത്തിലും പതാക ഉയര്‍ത്തുവാന്‍ പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ച് പതാക ഉയര്‍ത്തിയിരുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പതാക ഉയര്‍ത്തും.

Top