കണ്ണൂര്‍: മാവായിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ടോം ജോസ് സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പറഞ്ഞ കാനം മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ല എന്നത് മുഖ്യമന്ത്രിയുടെ വാക്കുകള്‍ അല്ല സുപ്രീം കോടതിയുടെ വാക്കുകളാണെന്നും ആരോപിച്ചു.
മാവോയിസ്റ്റ് വിഷയത്തിലുള്ള, ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമാണ്. അത് സുപ്രീം കോടതി,ഹൈക്കോടതി വിധികള്‍ക്ക് എതിരാണ്. മാവോയിസ്റ്റ് വിഷയത്തില്‍ കോടതി നടപടി പുരോഗമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം തെറ്റായിപ്പോയി. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായസന്ദേശം നല്‍കുന്നതാണെന്നും കാനം ആരോപിച്ചു.
ഇടത് പക്ഷത്തില്‍ ഭിന്നതയില്ല,നിലപാടുകളില്‍ ഉള്ള അഭിപ്രായ വ്യത്യാസം മാത്രമാണുള്ളത്. ഇത് സര്‍ക്കാരിനെയോ ഭരണത്തെയോ ബാധിക്കില്ല. പി ജയരാജന്റെ പ്രസ്താവന രാഷ്ട്രീയ പക്വത ഇല്ലായ്മയില്‍ നിന്ന് വന്നതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.