കോഴിക്കോട് : സിപി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഫറോക്കിൽ ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പൊതു സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം സി മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാളെയാണ് പ്രതിനിധി സമ്മേളനം തുടങ്ങുക. ഇതിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുമെന്നാണ് സൂചന. കെ റെയിൽ വിഷയത്തിലടക്കം സംസ്ഥാന നേതൃത്വം എടുത്ത നിലപാടും ചർച്ചയാകും. മർക്കസ് നോളജ് സിറ്റിക്കായി ഏറ്റെടുത്ത ഭൂമി തരം മാറ്റിയെന്ന പരാതിയിൽ റവന്യൂ വകുപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ജില്ലാ നേതാക്കൾ അറിയാതെ സംസ്ഥാന സെക്രട്ടറി നോളജ് സിറ്റി സന്ദർശിച്ചത് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയവും പ്രതിനിധികൾ ഉന്നയിക്കും