കൊച്ചി: പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെതിരായ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു.
ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി പൊലീസിനെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ക്ക് നിര്‍ത്താന്‍ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യ മൃഗമാണ്. ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന പെരുമാറ്റമാണ് യതീഷ് ചന്ദ്രയുടേതെന്നും പി.രാജു കുറ്റപ്പെടുത്തി.
പുതുവൈപ്പിലെ സമരക്കാര്‍ക്കെതിരേ പോലീസ് അതിക്രമം കാടത്തമാണ്. ജനകീയ സമരങ്ങളെ പോലീസ് ലാത്തികൊണ്ടു നേരിട്ടാല്‍ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പിലെ സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് എറണാകുളത്ത് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.