ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ വിശാല സഖ്യമില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.
വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കുമെന്നും സംസ്ഥാന തലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും മാര്‍ച്ച് 3,4 തീയതികളില്‍ കേന്ദ്ര കമ്മിറ്റിയോഗം ചേരുമെന്നും യെച്ചൂരി പറഞ്ഞു.
റഫാല്‍ വിഷയത്തില്‍ ജെപിസി അന്വേഷണം വേണം. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്, യെച്ചൂരി കൂട്ടിച്ചേര്‍ത്തു.