CPI-M, Congress tie-up essential for democracy: Somnath Chatterjee

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി രംഗത്ത്. ബംഗാളില്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണത്തെ നേരിടാന്‍ കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ച് നേരിടേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് കേവലം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ യോജിക്കുന്നത് മാത്രമല്ല വിഷയം. ആ പ്രതീക്ഷയില്‍ ജനങ്ങളെല്ലാം അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന സാഹചര്യവുമുണ്ടാകും. ജനങ്ങള്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് നടത്തിയിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

തൃണമൂലിനെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ട് വച്ചത് സോമനാഥ് ചാറ്റര്‍ജിയായിരുന്നു.

Top