സിപിഐഎം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാണിക് സര്‍ക്കാര്‍

അഗര്‍ത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍

‘തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട് തോല്‍വിയെന്നത് പരിശോധിക്കും” ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മാണിക് സര്‍ക്കാര്‍ പറഞ്ഞു. ഇതിനായി ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നും ഇത്രയും വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ലെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

25 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയെ ഞെട്ടിച്ച് കൊണ്ട് ബിജെപി അധികാരത്തില്‍ എത്തിയിരിക്കുന്നത്. ബൂത്ത് തലത്തില്‍ പരിശോധന നടത്തും. അങ്ങനെയാവുമ്പോള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നാല് തവണ മുഖ്യമന്ത്രിയായ നേതാവ് കൂടിയാണ് മാണിക്ക് സര്‍ക്കാര്‍.

ത്രിപുരയില്‍ 60 സീറ്റുകളില്‍ 43 എണ്ണവും തൂത്തുവാരിയാണ് ബി.ജെ.പി ആദ്യമായി ഭരണം നേടിയത്.

Top