തോമസ് ചാണ്ടിക്ക് പിടി വീഴുന്നു ; മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്‌തെന്ന് സിപിഐ ദേശീയ നേതൃത്വം

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വം.

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

നടപടിക്ക് റവന്യൂ മന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട് . എല്‍ഡിഎഫ് സര്‍ക്കാരില്‍ അഴിമതിക്ക് സ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകര്‍ റെഡ്ഡി അറിയിച്ചു.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതിനാണ് തോമസ് ചാണ്ടിക്കെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നത്.

നേരത്തെ ഇതേ വിഷയത്തില്‍ സിപിഎമ്മും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം തിങ്കളാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.

Top