‘കേന്ദ്രനേതൃത്വം പിരിച്ചുവിടണം’; കടന്നാക്രമിച്ച് സിപിഐ കേരള ഘടകം

cpi

കൊല്ലം: സിപിഐ കേന്ദ്രനേതൃത്വത്തെ കടന്നാക്രമിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്. കടുത്ത വിമര്‍ശനങ്ങളാണ് അംഗങ്ങള്‍ കേന്ദ്രനേതൃത്വത്തിനെതിരെ ഉന്നയിച്ചത്. കേന്ദ്ര സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കേന്ദ്രനേതൃത്വം പ്രേതാലയമാണെന്ന് രാജാജി മാത്യു തോമസ്. പ്രസംഗമത്സരമാണ് കേന്ദ്രനേതൃത്വത്തിന്റെ ജോലിയെന്നായിരുന്നു മഹേഷ് കക്കത്തിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് ബന്ധത്തില്‍ രണ്ടഭിപ്രായമാണ് സിപിഐയിലുള്ളത്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് പരസ്യനിലപാട് എടുക്കണമെന്ന് പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇടത് ഐക്യമാണ് വേണ്ടതെന്നായിരുന്നു വി എസ് സുനില്‍കുമാറും ലതാദേവിയും അഭിപ്രായപ്പെട്ടത്.

Top