വിഭാഗീയത പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും; തിരുത്തണമെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്

cpi

കൊല്ലം: പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന അര്‍ബുദത്തിന്റെ അഴിഞ്ഞാട്ടമാണു നടക്കുന്നതെന്നും അത് തിരുത്തണമെന്ന മുന്നറിയിപ്പുമായി സിപിഐയുടെ കരട് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പലവിധങ്ങളായ ദൗര്‍ബല്യങ്ങളെക്കുറിച്ചു തുറന്ന വിമര്‍ശനമാണു റിപ്പോര്‍ട്ടിലുള്ളത്.സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്നു തുടക്കമാകും

വിഭാഗീയത പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഈ രോഗം ആദ്യഘട്ടത്തിലേ തിരിച്ചറിഞ്ഞ് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെ ഭേദമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അഹംഭാവം, പദവി മോഹം, ഇഷ്ടാനിഷ്ടങ്ങള്‍, ചില സഖാക്കളോടുള്ള പ്രത്യേക ദേഷ്യം, കാലങ്ങളായുള്ള വിഭാഗീയതയുടെ തുടര്‍ച്ച, വിമര്‍ശനത്തോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

വിഭാഗീയതയെ ബുദ്ധിപൂര്‍വം രാഷ്ട്രീയമായ അഭിപ്രായഭിന്നതയുടെ മൂടുപടം അണിയിക്കുകയാണെന്നും നയപരമായ ഭിന്നതയാണു കാരണമെങ്കില്‍ വിഭാഗീയത രാഷ്ട്രീയ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നും . എന്നാല്‍, സ്വാര്‍ഥതാല്‍പര്യങ്ങളാണു കാരണമെങ്കില്‍ പരിഹാരം സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രീകൃത ജനാധിപത്യപ്രയോഗിക്കുകയെന്നതാണ് വിഭാഗീയതഭേദമാക്കാനുള്ള മികച്ച മരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കുന്ന സമീപനം തിരുത്തണമെന്ന് കരട് സംഘട റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. ഒരു തയാറെടുപ്പുകളുമില്ലാതെ തിരഞ്ഞെടുപ്പിന് ഇറങ്ങുകയും ജനങ്ങള്‍ വെറുതേ വോട്ടു ചെയ്‌തോണം എന്ന് നേതാക്കള്‍ പ്രതീക്ഷിക്കുകയാണ്. പാര്‍ട്ടി യോഗങ്ങളിലെ പോസ്റ്ററുകളിലും ബാനറുകളിലും രക്തസാക്ഷികളുടെ ചിത്രങ്ങള്‍ പതിക്കാത്തതിന് കരട് സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പാര്‍ട്ടി യോഗങ്ങള്‍ക്കു കെട്ടുന്ന ബാനറുകളില്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും മാത്രമല്ല, ഇന്ത്യയിലെ രക്തസാക്ഷികളുടെ ചിത്രങ്ങളും നല്‍കണമെന്നു റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

Top