മൂന്നാറില്‍ നിയമയുദ്ധത്തിനൊരുങ്ങി സിപിഐ ; അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

മൂന്നാര്‍ : മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ ഹര്‍ജി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലിലാണ് ഹര്‍ജി നല്‍കിയത്.

നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട് സഹിതം സിപിഐ നേതാവ് പി.പ്രസദാണ് ഹര്‍ജി നല്‍കിയത്.

വനം,പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിച്ചുണ്ട്.

പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

Top