സ്വരാജിന് വോട്ട് വേണം പക്ഷേ സി.പി.ഐ വേണ്ടന്നാണ് നിലപാടെന്ന് വിമർശനം

കൊച്ചി : സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ല എന്ന് നടിക്കുകയാണ് സ്വരാജ്. മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ല.സ്വരാജിനെ നിലയക്ക് നിര്‍ത്താന്‍ സി പി എം തയ്യാറാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വരാജിനു പുറമെ ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാര്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

സിപിഎം എംഎല്‍എമാര്‍ക്ക് സിപിഐയുടെ വോട്ട് വേണം. പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രയാസമാണ്. നിസാരവോട്ടിന് വിജയിച്ച കൊച്ചി എംഎല്‍എ കെ.ജെ. മാക്‌സിക്ക് ഇപ്പോള്‍ സിപിഐയെ കണ്ട ഭാവമില്ലെന്നും ജനജാഗ്രതാ യാത്രയുടെ സ്വീകരണസമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന് സിപിഐയെ അധിക്ഷേപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

ഇവര്‍ക്ക് പുറമെ ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മയ്ക്കും കോതമംഗലം എംഎല്‍എ ആന്റണി ജോണിനും എതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ജില്ലയില്‍ 11 സീറ്റ് കൈവശം വയ്ക്കാന്‍ സിപിഎമ്മിന് അര്‍ഹതയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇടതുമുന്നണി വെച്ച പ്രകടന പത്രികയ്ക്ക് കിട്ടിയ അംഗീകാരമാണ് വിജയമെന്നത് ചിലര്‍ മറന്നു പോകുന്നു. മുന്നണിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സമ്മേളന റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് ഉള്ളത്.

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. നാലു മന്ത്രിമാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ഒരു പുതിയ പദ്ധതി പോലും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ലെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ

Top