കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. എറണാകുളം ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനമുണ്ടായത്.

സി പി ഐ ജില്ലാ സെക്രട്ടറിക്കും എംഎല്‍എയ്ക്കും മര്‍ദ്ദനമേറ്റപ്പോള്‍ സെക്രട്ടറി നടത്തിയ പരാമര്‍ശം ശരിയായില്ലെന്ന് പലരും വിമര്‍ശിച്ചു. കേരളത്തിലെ വിഷയങ്ങളിലുള്ള ചര്‍ച്ച നാളെ കൗണ്‍സിലില്‍ നടക്കും. രാവിലെ 11 മണിക്ക് ചേര്‍ന്ന കൗണ്‍സില്‍ യോഗം രാത്രി 9.30 നാണ് അവസാനിച്ചത്.

Top