സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ആരംഭിച്ചു

CPI

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം തുടങ്ങി.

രാവിലെ പത്തരമുതല്‍ തിരുവനന്തപുരം എം.എന്‍.സ്മാരകത്തിലാണ് യോഗം ചേരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം പാടെ മാറ്റണമെന്ന അഭിപ്രായമാണ് സി.പി.ഐക്കുള്ളത്.

വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടായിരിക്കും നിര്‍വാഹകസമിതി ഇന്ന് തീരുമാനിക്കുക.

Top