തിരുവനന്തപുരം: ഇന്ന് ഞാന്‍ നാളെ നീ എന്ന ഗതിയാണ് കോണ്‍ഗ്രസിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രായ്ക്ക് രാമാനം കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് കൂടുമാറുകയാണ്. ആരു വേണമെങ്കിലും പോകാം എന്ന് അവസ്ഥയാണ് കോണ്‍ഗ്രസിന്. പുതിയ കോണ്‍ഗ്രസിന് ബിജെപി ആകാന്‍ ഒരു രാത്രി പോലും വേണ്ട.ഈ കോണ്‍ഗ്രസിനെ ആശ്രയിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയോട് മനസുകൊണ്ട് കടപ്പെട്ട ഹൃദയം പണയപ്പെടുത്തിയ നിലയിലേക്ക് പുതിയ കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് ഗോഡ്‌സെയുടെ പാര്‍ട്ടിയായി മാറിയോയെന്ന് അവര്‍ ചിന്തിക്കണം.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നവരെ തള്ളിപ്പറയുന്നത് നല്ലതാണ്. തള്ളിപ്പറഞ്ഞവരെല്ലാം ഇപ്പോള്‍ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയുമുണ്ടെന്നും കെ മുരളീധരന്‍ അങ്ങനെ ആവാതിരിക്കട്ടെയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
മോദി പറഞ്ഞ ഗ്യാരണ്ടികള്‍ എല്ലാം പാഴ്വാക്കെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എംപിയുമായ ബിനോയ് വിശ്വം. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റുമെന്നു തോന്നുന്നുണ്ടോയെന്നും, അയോദ്ധ്യയില്‍ കോണ്‍ഗ്രസിന് ചാഞ്ചട്ടമുണ്ടായില്ലേയെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. ഗോള്‍വാര്‍ക്കരുടെ പാര്‍ട്ടി വിളിക്കുമ്പോള്‍, ഗാന്ധിയുടെ പാര്‍ട്ടി എന്തിനു പോകണം എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനി രാജ മത്സരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആനി രാജ ഈ പടയോട്ടത്തില്‍ ജയിക്കുമെന്നും, ഇന്ത്യയെ കാത്തുരക്ഷിക്കാനാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന് ആയിരം കൊല്ലത്തേക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പ്രതിപാദിച്ചു.