തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന പ്രസ്താവനയില്‍ ഇ പി ജയരാജനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇ പി ജയരാജന്‍ പറഞ്ഞത് എല്‍ഡിഎഫിന്റെ നിലപാടല്ല. എല്‍ഡിഎഫ് നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
എല്‍ഡിഎഫ് വിരോധം മൂലം ബിജെപിയുമായി ബന്ധം ഉണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് കോണ്‍ഗ്രസെന്നും ബിനോയ് വിശ്വം ആരോപിച്ചു. കോലീബി സഖ്യം ഇത്തവണയും ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കാനുള്ള വാഷിങ് മെഷീനായി എസ്ബിഐയെ മാറ്റി. ബിജെപിയുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റ് വീശുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നിശ്ചയിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് പ്രയാസമുണ്ടാക്കും. ആരാധന ദിവസമാണ്. ഗണ്യമായ ജനവിഭാഗത്തിന്റെ ആവശ്യമാണ്. കടുത്ത ചൂടിനിടെ തിരഞ്ഞെടുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തണമായിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.