cpi state secretary Kanam Rajendran against vigilance

kanam

തിരുവനന്തപുരം: വിജിലന്‍സിന് വേഗത പോരെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സ് എന്നാല്‍ ഏകാംഗസംവിധാനം അല്ല. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകള്‍ ഒച്ച് ഇഴയുന്നപോലെ ഇഴയുകയാണെന്ന് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്നും നിലവിലുള്ള വിജിലന്‍സ് സംവിധാനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വെക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മൂന്ന് മാസത്തിനകം കമ്മീഷനെ നിയമിക്കുമെന്ന് പ്രകടന പത്രികയിലുണ്ട്. അത് നടപ്പാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top