വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി സിപിഐ ; എഐവൈഎഫ് നാളെ കീഴാറ്റൂരില്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ രംഗത്ത്. യുവജന സംഘടന എഐവൈഎഫ് സമരത്തിന് പിന്തുണയേകി നാളെ കീഴാറ്റൂരിലെത്തും. എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് എഐവൈഎഫ് ഈ തീരുമാനത്തിലെത്തിയത്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കീഴാറ്റൂരിലെത്തി സമരക്കാരെ കാണും.

Top