വി.കെ. കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

CPI , VK Krishnan

കൊച്ചി: എളങ്കുന്നപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് സിപിഐ.

കൃഷ്ണന്‍ സിപിഎമ്മിനുള്ളില്‍ കടുത്ത പീഡനം അനുഭവിച്ചിരുന്നുവെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. കൃഷ്ണന്‍ സിപിഐയിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്നതാണ് എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നും രാജു വ്യക്തമാക്കി.

Top