പി.ജയരാജനെതിരെ സി.പി.ഐ.എം, സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് . .

p jayarajan

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ നടപടിയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റി.

ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

മഹത്വവത്കരണത്തിന്റെ ഭാഗമായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കിയതായും അംഗങ്ങള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്നായിരുന്നു പൊതുവികാരം.

തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപ്പോര്‍ട്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകളും സംസ്ഥാന കമ്മിറ്റി പരിഗണിച്ചു. അതേസമയം രേഖ തയ്യാറാക്കിയത് താനല്ലെന്നും കെ.കെ രാഗേഷാണെന്നും പി. ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു.

ഇതിനിടെ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോയതായും വാര്‍ത്തകളുണ്ട്. ചര്‍ച്ചയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് പി. ജയരാജന്‍ ഇറങ്ങിപ്പോയതത്രേ. പാര്‍ട്ടിയുടെ നീക്കം അമ്പരിപ്പിക്കുന്നതാണെന്നും ഇങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്നും പി. ജയരാജന്‍ പറഞ്ഞതായാണ് സൂചന.

ചര്‍ച്ചയില്‍ വികാരഭരിതനായിട്ടാണ് ജയരാജന്‍ പ്രതികരിച്ചത്. അതേസമയം ജയരാജനെതിരായ പ്രമേയം സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്.

Top